കുഞ്ഞിമംഗലം: സിപിഐ നേതാവിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി വേദി കയ്യടിക്കുകയും മൈക്ക് പിടിച്ച് വാങ്ങി പ്രസംഗിക്കുകയും ചെയ്തതോടെ നേതാവ് ചടങ്ങില്‍ നിന്ന് ഇറങ്ങി പോയി. കുഞ്ഞിമംഗലം പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാചരണ പരിപാടിയിലാണ് പ്രതിഷേധം. സി.പി.ഐ. പ്രതിനിധിയായ പി. ലക്ഷ്മണനാണ് ഇറങ്ങി പോയത്.


എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സംഭവം. സിപിഎം, കോണ്‍ഗ്രസ് പ്രതിനിധികള്‍ സംസാരിച്ച ശേഷം സി.പി.ഐ. പ്രതിനിധിയായ പി ലക്ഷ്മണനെ വേദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേജിലേക്ക് കയറിയത്.
വയല്‍ മണ്ണിട്ട് നികത്താന്‍ കൂട്ട് നിന്നു എന്ന ആരോപണവുമായാണ് പ്രതിഷേധം ഉയര്‍ത്തിയത്. കോലാഹലം ആയതോടെ സി പി ഐ നേതാവ് വേദിയില്‍ നിന്ന് ഇറങ്ങി ചടങ്ങ് ബഹിഷ്‌കരിച്ച് പോയി. സ്റ്റേജിലെത്തിയ ഡിവൈഎഫ്ഐ നേതാവ് മൈക്ക് മുമ്പിലെത്തി സിപി ഐ നേതാവിനെതിരെ പ്രസംഗിക്കുകയും ചെയ്തു. പി. ലക്ഷ്മണൻ്റെ മകന്‍ തീയ്യ മഹാസഭക്ക് ഓഫീസ് പണിയാന്‍ വയല്‍ നല്‍കി മണ്ണിട്ട് നികത്തി എന്നാണ് ഡിവൈഎഫ്‌ഐ ആരോപണം.
*Join us*👇
https://chat.whatsapp.com/JTmZzCg8hNfGTkX5XFFich?mode=ac_t
Protest during Farmers' Day celebrations in Kunjimangalam